2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ക്ഷേത്രങ്ങളെന്തിനു ?


ഈശ്വരശക്തിയെ തളംകെട്ടി നിര്‍ത്തി അത് ഭക്തന്മാരിലേക്ക് പ്രവഹിക്കുന്നതിനുള്ള ഒരു താന്ത്രികസംവിധാനമാണ് ക്ഷേത്രം .

ക്ഷയാത്‌ ത്രായാതെ ഇതി ക്ഷേത്രം ,അതായത് ക്ഷയത്തില്‍ നിന്നും രക്ഷിക്കുന്നതാണ് ക്ഷേത്രം ,നമ്മില്‍ നിന്നും ക്ഷയിക്കുന്ന ശക്തി നമുക്കു ക്ഷേത്രദര്‍ശനത്തില‌ുടെ തിരിച്ചു ലഭിക്കുന്നു.

ക്ഷതാത്‌ ത്രയാതെ ഇതി ക്ഷേത്രം എന്നും പ്രമാണമുണ്ട്, ക്ഷതമെന്നാല്‍ വേദന ,മുറിവ് എന്നെല്ലാം അര്‍ത്ഥമുണ്ട് ഇതില്‍ നിന്നെല്ലാം നമ്മെ ത്രാണനം ചെയ്യിക്കുന്ന ഋഷിപ്രോക്തമായ സംവിധാനമാണ് ക്ഷേത്രം.

ദോഷങ്ങള്‍ പര്‍ിഹരിക്കപ്പെടുവാനും സര്‍വൈശ്വര്യം കൈവരുവാനുമാണല്ലോ നമ്മള്സാധാരണ ക്ഷേത്രദര്ശനം നടത്താറ് ,
ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങള്‍ പാലിച്ചുകൊണ്ടും ശരീരമന:ശുദ്ധി പാലിച്ചുകൊണ്ടുമാണ് ക്ഷേത്രദര്ശനം നിര്‍വഹിക്കേണ്ടത് .


ക്ഷേത്രപരിധി പുറംമതില് വരെയാണ് ,ഇവിടം വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നുണ്ട് , അത് കൊണ്ടുതന്നെ പുറംമതിലിനകം മുഴുവന്‍ ശുദ്ധമാക്കി സു‌ക്ഷിക്കേണ്ടത് ഭക്തരുടെ കടമയാണ് .കുളിക്കാതെയും ,മത്സ്യമാംസാദികള്‍ കഴിച്ചും ,ഈ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കരുത് .[മതിലില്ലാത്ത ക്ഷേത്രങ്ങലാണെങ്കില്‍ പ്രാസാദവിസ്താരത്തിന്റെ ഏഴലവു‌വരുന്നിടംവരെ ചുറ്റുംപ്രവേശിക്കരുത് ] വെറ്റില മുറുക്ക് ,പുകവലി ,മദ്യപാനം ,ഇവയും പാടില്ല .
പുല ,വാലായ്മ,മുതലായ അശുദ്ധിയുള്ളവരും വിശ്വാസമില്ലാത്തവരും ഈ മതില്‍കെട്ടിനകത്ത് പ്രവേശിക്കരുത് . സ്ത്രീകള്‍ ആര്ത്തവമായാല്‍ ആദ്യത്തെ ഏഴ് ദിവസവും ,ഗര്ഭമായാല്‍ ഏഴാംമാസം തുടങ്ങുന്നതുമുതല്‍ പ്രസവിച്ചു 148 ദിവസംവരെയും ക്ഷേത്രമുറ്റത്ത് വരുവാന്‍ പാടില്ല .വിവാഹമാഗല്യം ചാര്‍ത്തിയാല്‍വധുവരന്മാര്‍ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതും നിഷേധിച്ചിട്ടുണ്ട് .


ബാഹ്യാഹാരപ്രദക്ഷിണ വഴിയാണ് .അവിടെ പ്രദക്ഷിണമായിമാത്രമെ സഞ്ചരിക്കാവു‌ ,ശയനപ്രദക്ഷിണം ചെയ്യുന്നതും ഈ പഥത്തില്‍ കു‌ടിയാണ് .ഈ പഥംമുതല്‍ അത്യന്തം ശുദ്ധി പാലിക്കണം ,ഇതിനുള്ളിലാണ് പുറത്തെ ബാലിക്കല്ലുകള്‍ ഇവര്‍ പാര്‍ഷദന്മാരാണു.ബലിക്കല്ലുകള്‍ചവിട്ടാതെയും കവക്കാതെയും അതിന് പുറമെ മാത്രമെ സഞ്ചരിക്കാവു‌ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ദീപസ്തംഭം ,കൊടിമരം,വലിയബലിക്കല്ല്, ഇവയ്ക്ക് പ്രദക്ഷിണമായി മാത്രമേ പോകാവൂ ,നിവേദ്യമെഴുന്ന്ള്ളിക്കുമ്പോള്‍ എല്ലാവരും പുറത്തേക്ക് മാറിനില്‍ക്കണം .
പ്രാസാദപ്രദക്ഷിണം ചെയ്യുമ്പോള്‍ അകത്തെബലിക്കല്ലുകള്‍ ,സപ്ത മാതൃക്കല്ലുകള്‍ ഇവതൊടാതെയും കവയ്ക്കാതെയും പുറമെക്കൂടിപോകണം ,അങ്ങനെ ചുറ്റിത്തിരുനടയില്‍ വന്നാല്‍ മണിയടിക്കെണ്ടവര്‍ മണിയടിക്കണം [ഞാന്‍ ആരാധനയ്ക്കായി തിരുനടയില്‍ വന്നിട്ടുണ്ടെന്ന് അറിയിക്കലാണ് മണിനാദം കൊണ്ടുദ്ദേശിക്കുന്നത്‌ . നടയടച്ചിരിക്കുമ്പോഴും ,നിവേദ്യസമയത്തും മണി അടിക്കരുത് ]മണിഅടിച്ചു കഴിഞ്ഞാല്‍ അഭിവാദ്യം ചെയ്യേണ്ടതാണ് [സാധാരണയായി ബ്രാഹ്മണര്‍ മാത്രമാണ് അഭിവാദ്യം ചെയ്യാറ് ] അഭിവാദ്യം കഴിഞ്ഞു രണ്ടുകയ്യും കൂട്ടിതൊഴണം ,താമരമൊട്ടു പോലെ വിരലിന്റെ അഗ്രം കൂട്ടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലുമാക്കിയാണ് തോഴേണ്ടത് .
ദേവതിരുനടയില്‍ ചെന്നു തോഴുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ മാറിനിന്നു തൊഴാം ,ശൈവാ ഉഗ്രമു‌ര്‍ത്തി കളുടെ ഇടതു വശത്തും ,വൈ ഷ്ണവദേവന്മാരുടെ വലതു വശത്തും നിന്നു തോഴുന്നതാണാചാരം .

ദേവന്‍ ഗണപതിയാണെങ്കില്‍ നടയില്‍ ചെന്നാല്‍ ഏത്തമിടണം . അത് കഴിഞ്ഞു കൈ എടുത്തു നെറ്റിയുടെ ഇടതും വലതും ഭാഗത്ത് ചേര്‍ത്തമര്‍ത്തി ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കണം , ഗണപതിക്ക്‌ വളരെ ഇഷ്ടമുള്ള കാര്യമാണിത് .

തൊഴീല്‍ കഴിയുമ്പോള്‍ ശാന്തിക്കാരന്‍ തീര്‍ത്ഥവും ,പ്രസാദവും തരും [തിരക്കുള്ള സ്ഥലങ്ങളില്‍ അത് പുറമെ കൊണ്ടുവന്നു വെച്ചിരിക്കും ] തീര്‍ത്ഥം ദേവന് അഭിഷേകം ചെയ്ത ജലവും ,പ്രസാദം ദേവബിംബത്തില്‍ ചാര്‍ത്തിയ പുവും ചന്ദനവും ആണ് . വാകചാര്‍ത്തുള്ള ക്ഷേത്രങ്ങളില്‍ നേരത്തെ എണ്ണയാടിയിരിക്കും അവിടെനിന്നു അവയുംകിട്ടും ,ചാന്താട്ടുള്ള സ്ഥലത്തു അത് ആടുന്നുവെങ്കില്‍ അതുംലഭിക്കും .


തീര്‍ത്ഥം വലതുകയ്യില്‍ വാങ്ങി മുന്നുരു നാരായണ മന്ത്രം ജപിച്ചുകൊണ്ടു സേവിക്കുക ,സേവിച്ചശേഷം തലയിലോ ,മുഖത്തോ തളിക്കുകയോ പുരട്ടുകയോ ചെയ്യാം, തീര്‍ത്ഥം ചുണ്ടില്‍ തൊടീച്ചാല്‍ എച്ചിലാകും അതിനാല്‍ ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി അതില്‍ വീഴ്ത്തുക ,കൈപ്പടത്തിന്റെ കീഴ്ഭാഗത്ത് കു‌ടിയാണ് സേവിക്കേണ്ടത് . ചന്ദനം ,ചാന്ത് മുതലായവ നെറ്റിയില്‍ തൊടുകയും ,പുഷ്പം തലയിലോ ചെവിപ്പുരത്തോ വെയ്ക്കാം ,എണ്ണയും വാകച്ചാര്‍ത്തും തലയില്‍ പുരട്ടാം .

ഇങ്ങനെ തൊഴീല്‍ കഴിഞ്ഞാല്‍ ക്ഷേത്രപ്രദക്ഷിണം ചെയ്യണം, ഗണപതിക്ക് =1 ,ആദിത്യനു =2 ,ശിവനു =3 , വിഷ്ണുവിനു = 4 , ശാസ്താവിനു = 5 ,ഷണ്മുഖനു = 6 ,ഭഗവതിക്ക് = 7 ,ഇതാണു ക്രമം. പ്രദക്ഷിണം ചെയ്യുന്നത് വളരെ സാവധാനത്തിലായിരിക്കണം കൈകള്‍ ആട്ടാതെ ദേവനെ മനസില്‍ ധ്യാനിച്ച് ദേവനാമം ഉച്ചരിച്ചുകൊണ്ടുമാണു ചുറ്റേണ്ടത്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെവലതു വശത്തായിരിക്കും , പ്രദക്ഷിണത്തിന്റെ ഓരോ ചുറ്റിലും ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ നാം ദേവത്വത്തിലേക്കുയരുന്നു.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണത്തിനു മാത്രം അല്പം വ്യത്യാസമുണ്ട്. ശ്രീകോവിലില്‍ നിന്ന് അഭിഷേകജലം ഒഴുകിപോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിപ്രദക്ഷിണമായി എത്തുകയും അവിടെനിന്നും താഴികക്കുടം നോക്കി വന്ദിച്ചശേഷം അപ്രദിക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തി മടങ്ങി ക്ഷേത്രനടയിലെത്തുമ്പോഴാണു ഒരു പ്രദിക്ഷണം പൂര്‍ത്തിയാകുന്നത്.
ഈ വ്യത്യാസത്തിനുപിന്നില്‍ താന്ത്രികവും യോഗശ്ശാസ്ത്രപരവുമായ ചില കാരണങ്ങളാണ് .
തന്ത്രശ്ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് നമ്മുടെ ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്താനമാണ് ശിവനുകല്‍പ്പിച്ചിട്ടുള്ളത് അതിനാല്‍ തന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതിനാലാണ് ശിവപ്രദക്ഷിണത്തില്‍ സോമസൂത്രം മുറിച്ചു കടക്കരുത് എന്ന് പറഞ്ഞിരിക്കുന്നത് . കിഴക്കു നിന്നും പ്രദക്ഷിണമായി ഓവിനുസമീപമെത്തുമ്പോള്‍ തന്നെ ഭക്തന്‍ സഹസ്രാരപത്മം വരെയെത്തുന്നു.
അതിനാല്‍ തന്നെ ശിവക്ഷേത്രപ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം. [ചുറ്റമ്പലപ്രദക്ഷിണത്തിനു ഈ നിയമം ബാധകമല്ല ]

പ്രദക്ഷിണത്തിനു ശേഷം ദേവനെ വന്ദിച്ചുകഴിഞ്ഞാല്‍ പിന്നെ നമസ്കാരംചെയ്യാം,സാഷ്ടാംഗനമസ്കാരമാണ് ഏറ്റവും ഉത്തമം,കമിഴ്ന്നുകിടന്നാണല്ലോ സാഷ്ടാംഗനമസ്കാരംചെയ്യുന്നത് അപ്പോള്‍ കാലടികള്‍,മുട്ടുകള്‍,നെഞ്ച് ,നെറ്റി,എന്നീ നാലു സ്ഥാനങ്ങള്‍നിലത്തുമുട്ടിയിരിക്കണം, ഇങ്ങനെ കിടന്ന് കൈകള്‍ തലയ്ക്ക് മീതെ തൊഴുക ഇങ്ങനെ അഞ്ജലി കൂപ്പുന്നത് അഞ്ചാമംഗവും, ദേവസ്തുതിയാര്‍ന്ന നാവ് ആറാമംഗവും,ദെവനെ കാണുന്ന കണ്ണ് ഏഴാമംഗവും, ദേവധ്യാനത്തിലുള്ളമനസ് എട്ടാമംഗവുമാകുന്നു. ഇതാണ് സാഷ്ടാംഗനമസ്കാരം. സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരം ചെയ്യരുത് അവരുടെ നെഞ്ച് ഭൂമിയില്‍ സ്പര്‍ശിക്കരുതെന്നാണ് നിയമം. ഇങ്ങനെ നമസ്കാരം കഴിഞ്ഞ് എഴുന്നേറ്റാല്‍ നിലം തൊട്ട് തൊഴണം , ദേവപാദം തൊഴുന്നുവെന്നാണ് സങ്കല്‍പ്പം.


കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ചുവേണം ക്ഷേത്രദര്‍ശനം നടത്താന്‍ . വീട്ടില്‍ നിന്നും കുളിച്ചു പോരുന്നവര്‍ ക്ഷേത്രകുളത്തില്‍ വന്ന് കൈയ്യും കാലും മുഖവും നനയ്ക്കുക . നിവൃത്തിയുള്ളതും മലയാളികളുടെ രീതിയില്‍ വെളുത്ത വസ്ത്രംധരിച്ചു വരുന്നതാണ് നല്ലത് . ഒരിക്കലുടുത്ത വസ്ത്രം വീണ്ടും ധരിച്ചു വരരുത്, കൊച്ചുകുട്ടികളുടെ അരയും,ഗുഹ്യഭാഗങ്ങളും മറച്ചിരിക്കണം . തൊഴാന്‍ വരുന്നവര്‍ എന്തെങ്കിലും പ്രാഭൃതം[ഒരു പിടി പൂവെങ്കിലും]കൊണ്ടുവരണം, ക്ഷേത്രത്തില്‍ തൊഴുമ്പോള്‍ അവിടെയുള്ള ദേവനെ അറിയില്ലെങ്കില്‍ ഇഷ്ടപരദേവതയെ സങ്കല്‍പ്പിച്ചുതൊഴാം .

3 അഭിപ്രായങ്ങൾ:

എറക്കാടൻ / Erakkadan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
എറക്കാടൻ / Erakkadan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
MOOKAMBIKA UPASANA പറഞ്ഞു...

സംഗതി കൊള്ളാം,,,

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം