2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ക്ഷേത്രങ്ങളെന്തിനു ?


ഈശ്വരശക്തിയെ തളംകെട്ടി നിര്‍ത്തി അത് ഭക്തന്മാരിലേക്ക് പ്രവഹിക്കുന്നതിനുള്ള ഒരു താന്ത്രികസംവിധാനമാണ് ക്ഷേത്രം .

ക്ഷയാത്‌ ത്രായാതെ ഇതി ക്ഷേത്രം ,അതായത് ക്ഷയത്തില്‍ നിന്നും രക്ഷിക്കുന്നതാണ് ക്ഷേത്രം ,നമ്മില്‍ നിന്നും ക്ഷയിക്കുന്ന ശക്തി നമുക്കു ക്ഷേത്രദര്‍ശനത്തില‌ുടെ തിരിച്ചു ലഭിക്കുന്നു.

ക്ഷതാത്‌ ത്രയാതെ ഇതി ക്ഷേത്രം എന്നും പ്രമാണമുണ്ട്, ക്ഷതമെന്നാല്‍ വേദന ,മുറിവ് എന്നെല്ലാം അര്‍ത്ഥമുണ്ട് ഇതില്‍ നിന്നെല്ലാം നമ്മെ ത്രാണനം ചെയ്യിക്കുന്ന ഋഷിപ്രോക്തമായ സംവിധാനമാണ് ക്ഷേത്രം.

ദോഷങ്ങള്‍ പര്‍ിഹരിക്കപ്പെടുവാനും സര്‍വൈശ്വര്യം കൈവരുവാനുമാണല്ലോ നമ്മള്സാധാരണ ക്ഷേത്രദര്ശനം നടത്താറ് ,
ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങള്‍ പാലിച്ചുകൊണ്ടും ശരീരമന:ശുദ്ധി പാലിച്ചുകൊണ്ടുമാണ് ക്ഷേത്രദര്ശനം നിര്‍വഹിക്കേണ്ടത് .


ക്ഷേത്രപരിധി പുറംമതില് വരെയാണ് ,ഇവിടം വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നുണ്ട് , അത് കൊണ്ടുതന്നെ പുറംമതിലിനകം മുഴുവന്‍ ശുദ്ധമാക്കി സു‌ക്ഷിക്കേണ്ടത് ഭക്തരുടെ കടമയാണ് .കുളിക്കാതെയും ,മത്സ്യമാംസാദികള്‍ കഴിച്ചും ,ഈ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കരുത് .[മതിലില്ലാത്ത ക്ഷേത്രങ്ങലാണെങ്കില്‍ പ്രാസാദവിസ്താരത്തിന്റെ ഏഴലവു‌വരുന്നിടംവരെ ചുറ്റുംപ്രവേശിക്കരുത് ] വെറ്റില മുറുക്ക് ,പുകവലി ,മദ്യപാനം ,ഇവയും പാടില്ല .
പുല ,വാലായ്മ,മുതലായ അശുദ്ധിയുള്ളവരും വിശ്വാസമില്ലാത്തവരും ഈ മതില്‍കെട്ടിനകത്ത് പ്രവേശിക്കരുത് . സ്ത്രീകള്‍ ആര്ത്തവമായാല്‍ ആദ്യത്തെ ഏഴ് ദിവസവും ,ഗര്ഭമായാല്‍ ഏഴാംമാസം തുടങ്ങുന്നതുമുതല്‍ പ്രസവിച്ചു 148 ദിവസംവരെയും ക്ഷേത്രമുറ്റത്ത് വരുവാന്‍ പാടില്ല .വിവാഹമാഗല്യം ചാര്‍ത്തിയാല്‍വധുവരന്മാര്‍ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതും നിഷേധിച്ചിട്ടുണ്ട് .


ബാഹ്യാഹാരപ്രദക്ഷിണ വഴിയാണ് .അവിടെ പ്രദക്ഷിണമായിമാത്രമെ സഞ്ചരിക്കാവു‌ ,ശയനപ്രദക്ഷിണം ചെയ്യുന്നതും ഈ പഥത്തില്‍ കു‌ടിയാണ് .ഈ പഥംമുതല്‍ അത്യന്തം ശുദ്ധി പാലിക്കണം ,ഇതിനുള്ളിലാണ് പുറത്തെ ബാലിക്കല്ലുകള്‍ ഇവര്‍ പാര്‍ഷദന്മാരാണു.ബലിക്കല്ലുകള്‍ചവിട്ടാതെയും കവക്കാതെയും അതിന് പുറമെ മാത്രമെ സഞ്ചരിക്കാവു‌ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ദീപസ്തംഭം ,കൊടിമരം,വലിയബലിക്കല്ല്, ഇവയ്ക്ക് പ്രദക്ഷിണമായി മാത്രമേ പോകാവൂ ,നിവേദ്യമെഴുന്ന്ള്ളിക്കുമ്പോള്‍ എല്ലാവരും പുറത്തേക്ക് മാറിനില്‍ക്കണം .
പ്രാസാദപ്രദക്ഷിണം ചെയ്യുമ്പോള്‍ അകത്തെബലിക്കല്ലുകള്‍ ,സപ്ത മാതൃക്കല്ലുകള്‍ ഇവതൊടാതെയും കവയ്ക്കാതെയും പുറമെക്കൂടിപോകണം ,അങ്ങനെ ചുറ്റിത്തിരുനടയില്‍ വന്നാല്‍ മണിയടിക്കെണ്ടവര്‍ മണിയടിക്കണം [ഞാന്‍ ആരാധനയ്ക്കായി തിരുനടയില്‍ വന്നിട്ടുണ്ടെന്ന് അറിയിക്കലാണ് മണിനാദം കൊണ്ടുദ്ദേശിക്കുന്നത്‌ . നടയടച്ചിരിക്കുമ്പോഴും ,നിവേദ്യസമയത്തും മണി അടിക്കരുത് ]മണിഅടിച്ചു കഴിഞ്ഞാല്‍ അഭിവാദ്യം ചെയ്യേണ്ടതാണ് [സാധാരണയായി ബ്രാഹ്മണര്‍ മാത്രമാണ് അഭിവാദ്യം ചെയ്യാറ് ] അഭിവാദ്യം കഴിഞ്ഞു രണ്ടുകയ്യും കൂട്ടിതൊഴണം ,താമരമൊട്ടു പോലെ വിരലിന്റെ അഗ്രം കൂട്ടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലുമാക്കിയാണ് തോഴേണ്ടത് .
ദേവതിരുനടയില്‍ ചെന്നു തോഴുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ മാറിനിന്നു തൊഴാം ,ശൈവാ ഉഗ്രമു‌ര്‍ത്തി കളുടെ ഇടതു വശത്തും ,വൈ ഷ്ണവദേവന്മാരുടെ വലതു വശത്തും നിന്നു തോഴുന്നതാണാചാരം .

ദേവന്‍ ഗണപതിയാണെങ്കില്‍ നടയില്‍ ചെന്നാല്‍ ഏത്തമിടണം . അത് കഴിഞ്ഞു കൈ എടുത്തു നെറ്റിയുടെ ഇടതും വലതും ഭാഗത്ത് ചേര്‍ത്തമര്‍ത്തി ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കണം , ഗണപതിക്ക്‌ വളരെ ഇഷ്ടമുള്ള കാര്യമാണിത് .

തൊഴീല്‍ കഴിയുമ്പോള്‍ ശാന്തിക്കാരന്‍ തീര്‍ത്ഥവും ,പ്രസാദവും തരും [തിരക്കുള്ള സ്ഥലങ്ങളില്‍ അത് പുറമെ കൊണ്ടുവന്നു വെച്ചിരിക്കും ] തീര്‍ത്ഥം ദേവന് അഭിഷേകം ചെയ്ത ജലവും ,പ്രസാദം ദേവബിംബത്തില്‍ ചാര്‍ത്തിയ പുവും ചന്ദനവും ആണ് . വാകചാര്‍ത്തുള്ള ക്ഷേത്രങ്ങളില്‍ നേരത്തെ എണ്ണയാടിയിരിക്കും അവിടെനിന്നു അവയുംകിട്ടും ,ചാന്താട്ടുള്ള സ്ഥലത്തു അത് ആടുന്നുവെങ്കില്‍ അതുംലഭിക്കും .


തീര്‍ത്ഥം വലതുകയ്യില്‍ വാങ്ങി മുന്നുരു നാരായണ മന്ത്രം ജപിച്ചുകൊണ്ടു സേവിക്കുക ,സേവിച്ചശേഷം തലയിലോ ,മുഖത്തോ തളിക്കുകയോ പുരട്ടുകയോ ചെയ്യാം, തീര്‍ത്ഥം ചുണ്ടില്‍ തൊടീച്ചാല്‍ എച്ചിലാകും അതിനാല്‍ ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി അതില്‍ വീഴ്ത്തുക ,കൈപ്പടത്തിന്റെ കീഴ്ഭാഗത്ത് കു‌ടിയാണ് സേവിക്കേണ്ടത് . ചന്ദനം ,ചാന്ത് മുതലായവ നെറ്റിയില്‍ തൊടുകയും ,പുഷ്പം തലയിലോ ചെവിപ്പുരത്തോ വെയ്ക്കാം ,എണ്ണയും വാകച്ചാര്‍ത്തും തലയില്‍ പുരട്ടാം .

ഇങ്ങനെ തൊഴീല്‍ കഴിഞ്ഞാല്‍ ക്ഷേത്രപ്രദക്ഷിണം ചെയ്യണം, ഗണപതിക്ക് =1 ,ആദിത്യനു =2 ,ശിവനു =3 , വിഷ്ണുവിനു = 4 , ശാസ്താവിനു = 5 ,ഷണ്മുഖനു = 6 ,ഭഗവതിക്ക് = 7 ,ഇതാണു ക്രമം. പ്രദക്ഷിണം ചെയ്യുന്നത് വളരെ സാവധാനത്തിലായിരിക്കണം കൈകള്‍ ആട്ടാതെ ദേവനെ മനസില്‍ ധ്യാനിച്ച് ദേവനാമം ഉച്ചരിച്ചുകൊണ്ടുമാണു ചുറ്റേണ്ടത്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെവലതു വശത്തായിരിക്കും , പ്രദക്ഷിണത്തിന്റെ ഓരോ ചുറ്റിലും ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ നാം ദേവത്വത്തിലേക്കുയരുന്നു.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണത്തിനു മാത്രം അല്പം വ്യത്യാസമുണ്ട്. ശ്രീകോവിലില്‍ നിന്ന് അഭിഷേകജലം ഒഴുകിപോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിപ്രദക്ഷിണമായി എത്തുകയും അവിടെനിന്നും താഴികക്കുടം നോക്കി വന്ദിച്ചശേഷം അപ്രദിക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തി മടങ്ങി ക്ഷേത്രനടയിലെത്തുമ്പോഴാണു ഒരു പ്രദിക്ഷണം പൂര്‍ത്തിയാകുന്നത്.
ഈ വ്യത്യാസത്തിനുപിന്നില്‍ താന്ത്രികവും യോഗശ്ശാസ്ത്രപരവുമായ ചില കാരണങ്ങളാണ് .
തന്ത്രശ്ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് നമ്മുടെ ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്താനമാണ് ശിവനുകല്‍പ്പിച്ചിട്ടുള്ളത് അതിനാല്‍ തന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതിനാലാണ് ശിവപ്രദക്ഷിണത്തില്‍ സോമസൂത്രം മുറിച്ചു കടക്കരുത് എന്ന് പറഞ്ഞിരിക്കുന്നത് . കിഴക്കു നിന്നും പ്രദക്ഷിണമായി ഓവിനുസമീപമെത്തുമ്പോള്‍ തന്നെ ഭക്തന്‍ സഹസ്രാരപത്മം വരെയെത്തുന്നു.
അതിനാല്‍ തന്നെ ശിവക്ഷേത്രപ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം. [ചുറ്റമ്പലപ്രദക്ഷിണത്തിനു ഈ നിയമം ബാധകമല്ല ]

പ്രദക്ഷിണത്തിനു ശേഷം ദേവനെ വന്ദിച്ചുകഴിഞ്ഞാല്‍ പിന്നെ നമസ്കാരംചെയ്യാം,സാഷ്ടാംഗനമസ്കാരമാണ് ഏറ്റവും ഉത്തമം,കമിഴ്ന്നുകിടന്നാണല്ലോ സാഷ്ടാംഗനമസ്കാരംചെയ്യുന്നത് അപ്പോള്‍ കാലടികള്‍,മുട്ടുകള്‍,നെഞ്ച് ,നെറ്റി,എന്നീ നാലു സ്ഥാനങ്ങള്‍നിലത്തുമുട്ടിയിരിക്കണം, ഇങ്ങനെ കിടന്ന് കൈകള്‍ തലയ്ക്ക് മീതെ തൊഴുക ഇങ്ങനെ അഞ്ജലി കൂപ്പുന്നത് അഞ്ചാമംഗവും, ദേവസ്തുതിയാര്‍ന്ന നാവ് ആറാമംഗവും,ദെവനെ കാണുന്ന കണ്ണ് ഏഴാമംഗവും, ദേവധ്യാനത്തിലുള്ളമനസ് എട്ടാമംഗവുമാകുന്നു. ഇതാണ് സാഷ്ടാംഗനമസ്കാരം. സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരം ചെയ്യരുത് അവരുടെ നെഞ്ച് ഭൂമിയില്‍ സ്പര്‍ശിക്കരുതെന്നാണ് നിയമം. ഇങ്ങനെ നമസ്കാരം കഴിഞ്ഞ് എഴുന്നേറ്റാല്‍ നിലം തൊട്ട് തൊഴണം , ദേവപാദം തൊഴുന്നുവെന്നാണ് സങ്കല്‍പ്പം.


കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ചുവേണം ക്ഷേത്രദര്‍ശനം നടത്താന്‍ . വീട്ടില്‍ നിന്നും കുളിച്ചു പോരുന്നവര്‍ ക്ഷേത്രകുളത്തില്‍ വന്ന് കൈയ്യും കാലും മുഖവും നനയ്ക്കുക . നിവൃത്തിയുള്ളതും മലയാളികളുടെ രീതിയില്‍ വെളുത്ത വസ്ത്രംധരിച്ചു വരുന്നതാണ് നല്ലത് . ഒരിക്കലുടുത്ത വസ്ത്രം വീണ്ടും ധരിച്ചു വരരുത്, കൊച്ചുകുട്ടികളുടെ അരയും,ഗുഹ്യഭാഗങ്ങളും മറച്ചിരിക്കണം . തൊഴാന്‍ വരുന്നവര്‍ എന്തെങ്കിലും പ്രാഭൃതം[ഒരു പിടി പൂവെങ്കിലും]കൊണ്ടുവരണം, ക്ഷേത്രത്തില്‍ തൊഴുമ്പോള്‍ അവിടെയുള്ള ദേവനെ അറിയില്ലെങ്കില്‍ ഇഷ്ടപരദേവതയെ സങ്കല്‍പ്പിച്ചുതൊഴാം .

2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

പ്രശ്നം വെയ്ക്കുന്നത് എന്തിന് ?


പ്രശ്നക്രിയ എന്നാല്‍ ആരുടം കൊണ്ട് ഒരു വ്യക്തിയുടെ ഭുതവര്‍ത്തമാനഭവിഷ്യല്‍ കാലങ്ങളിലുള്ള ശുഭാശുഭകര്മ്മം നിശ്ചയിച്ചു പറയുന്നതാകുന്നു .
പുര്‍വ്വജന്മാര്‍ജ്ജിതമെന്നും ഇഹജന്മാര്‍ജ്ജിതമെന്നും കര്‍മ്മങ്ങള്‍ രണ്ടു വിധമുണ്ട് ,അതില്‍ പുര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മത്തിന്റെ ഫലം ഈ ജന്മത്തില്‍ അനുഭവിച്ചു തീരുന്നു ,ഈ ജന്മത്തില്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അടുത്തജന്മത്തില്‍ അനുഭവിക്കുന്നു എന്നാണു വിശ്വാസം.
{ ഇതു രണ്ടും കുടാതെ സഞ്ചിതം എന്ന ഒരു ഭേദം കുടികര്‍മ്മത്തിനു കല്‍പ്പിക്കുന്നുണ്ട് ,ആയത്‌ ഭുമിയില്‍
അനുഭവിക്കാനുള്ളതല്ല ഒരു സുക്ഷിപ്പ് മുതല് പോലെ കരുതി വെയ്ക്കപ്പെടേന്ടതാകുന്നു , ഇതു കുടി ക്ഷയിച്ചാലല്ലാതെ മോക്ഷം ലഭിക്കില്ല }
ഈ ജന്മത്തില്‍ ചെയ്ത ശക്തിയേറിയ പുണ്യപാപങ്ങള്‍ ഈ ജന്മത്തില്‍ തന്നെ അനുഭവിച്ചെന്നും വരാം ,
പുര്‍വ്വജന്മത്തില്‍ ചെയ്ത ശുഭഅശുഭകര്മ്മത്തിന്റെഫലങ്ങള്‍ ജാതകത്തിലുടെ സുര്യാദിഗ്രഹങ്ങള്‍ നമുക്കു സുചിപ്പിച്ച്തരുന്നു.
ഇപ്പോള്‍ അനുഭവിക്കുന്നത് പുര്‍വ്വജന്മങ്ങളില്‍ വെച്ചു ശുഭകര്‍മ്മങ്ങളുടെ ഫലമോ?അശുഭകര്‍മ്മങ്ങളുടെ ഫലമോ? എന്നറിയുവാന്‍ പ്രശ്നംഉപയോഗിക്കുന്നു .
അത് മാത്രമല്ല ഈ ജന്മത്തില്‍ എന്ത് കര്മ്മം ചെയ്യപ്പെട്ടിരിക്കുന്നു എന്നറിയുവാനും പ്രശ്നം ഉപയോഗപ്പെടുന്നു ,
ഉദാ: ജാതകത്തില്‍ ഗുണകാലമായിട്ടും പ്രശ്നത്തില്‍ ദോഷകാലമായിട്ടും കണ്ടാല്‍ ഈ ജന്മത്തില്‍ ചെയ്യപ്പെട്ട അശുഭ കര്‍മ്മങ്ങളുടെ ഫലം നിമിത്തമാണു ഇപ്പോള്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്നതെന്നും , ജാതകത്തില്‍ ദോഷകാലമായിട്ടും പ്രശ്നത്തില്‍ ഗുണകാലമായിട്ടും വന്നാല്‍ ഈ ജന്മത്തില്‍ ചെയ്യപ്പെട്ട ശുഭകര്‍മ്മങ്ങളുടെ ഫലമായിട്ട്‌ ഇപ്പോള്‍ ഗുണഫലങ്ങളെ അനുഭവിക്കുന്നതെന്നും പറയാം .

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ജ്യോതിശാസ്ത്രം
_________________
ജ്യോതിശാസ്ത്രം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ് .
ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ സ്കന്ദങ്ങള്‍ മു‌ന്ന്, മേല്‍ പറഞ്ഞ മൂന്നുസ്കന്ദങ്ങള്‍ക്കുംക്കൂടി ആറ് അംഗ ങ്ങളുണ്ട് അവ ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം,ഇവയാകുന്നു.
ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
ഗോളം = ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ സ്വരൂപണനിരുപണം.
നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരുപണംനടത്തുന്നതും .
പ്രശ്നം = താല്‍ക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് .
ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത് .

ശ്രീവാസ്തവ്‌


ആറാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തെ വെക്കേഷന്‍ ആഘോഷിക്കാന്‍ വേണ്ടി പാടുരിലെ അമ്മയുടെ വീട്ടില്‍ വിരുന്നു പോയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവിനു കാരണം ,
അമ്മാവന്‍ പ്രസിദ്ധനായ ജ്യോത്സ്യനാണ്‌ ,പാടൂര്‍ രാമദാസ്‌ ജ്യോത്സ്യര്‍ ,അദ്ദേഹത്തിന്റെ അച്ചന്‍ ജ്യോതിഷം നല്ലപോലെ അഭ്യസിച്ചിട്ടുണ്ടായിരുന്നെങ്കിലും ജ്യോതിഷം തൊഴിലായി സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല അദ്ദേഹമാണ് അമ്മാവന്റെ ഗുരുനാഥന്‍. {{അമ്മാവന്റെ അച്ചന്റെ ഫോട്ടോയാണിത് }}
അമ്മാവന്റെ കീഴില്‍ആ സമയം എന്റെ അമ്മയുടെ ചേച്ചിയുടെ രണ്ടു മക്കള്‍ ജ്യോതിഷം പഠിക്കുന്നുണ്ടായിരുന്നു .സമയംപോവാന്‍ വേണ്ടിയും കൌതുകം കൊണ്ടും അവര്‍ക്കൊപ്പം ജ്യോതിഷം പഠിയ്ക്കാന്‍ തുടങ്ങിയതാണ്‌ മെല്ലെ ഒന്നു കണ്ണോടിക്കുമ്പോഴേക്കും രണ്ടുമാസം കഴിഞ്ഞു .
അപ്പോഴേക്കും ജ്യോതിഷത്തോട് നല്ല താല്പര്യമായി ,അമ്മാവനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു നിബന്ധന വെച്ചു "ഒന്നുകില്‍ സ്കുള്‍വിദ്യാഭ്യാസം അല്ലെങ്കില്‍ ജ്യോതിഷം രണ്ടും കു‌ടിയായാല്‍ ഒന്നും നടക്കില്ല "
ജ്യോതിഷം തിരഞ്ഞെടുക്കാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല .
പക്ഷെ അച്ചന്റെയും അമ്മയുടെയും സമ്മതം വേണമല്ലോ "അവര്‍ രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ളവരാണ് ഒരിക്കലും നിന്നെ പഠിത്തം മുടക്കി ജ്യോതിഷം പഠിപ്പിക്കില്ല" എന്ന് ബന്ധുക്കള്‍ പറഞ്ഞു. പക്ഷെ സ്നേഹനിധിയായ എന്റെ അച്ചന്‍ എന്റെതാല്പര്യത്തിനു മുന്‍തുക്കം നല്കി ജ്യോതിഷം പഠിച്ചോളാന്‍പറഞ്ഞു .
ഗുരുകുല രീതിയില്‍ ഒമ്പത് വര്ഷം അമ്മാവന്റെ കീഴില്‍ ജ്യോതിഷം അഭ്യസിച്ചു .അതിനുശേഷം ആലത്തൂരില്‍ ജ്യോതിഷം പ്രാക്ടീസുചെയ്യാന്‍ തുടങ്ങി ,ഇപ്പോഴും ജ്യോതിഷം പഠിക്കുന്നുണ്ട് . ജ്യോതിഷത്തെക്കുറിച്ച് എനിക്കറിയാവുന്നത് പങ്കുവെക്കാനും അറിവുള്ളവരില്‍ നിന്നും കുടുതല്‍ മനസിലാക്കാനുമാണ് ഈ സംരംഭം നിര്മല്സരബുദ്ധ്യാ എല്ലാവരും സഹകരിക്കുമെങ്കില്‍ അതില്പരം സന്തോഷം വേറെയില്ല .

ജ്യോതിഷാടിസ്ഥാനം

ഈ സോടിയാക്കില്‍ 27 നക്ഷത്ര സമുഹങ്ങളുണ്ട് ഇവ 12 രാശികളിലായി വര്‍ത്തിക്കുന്നു ഒരു രാശിയില്‍ 2.1/4, [നക്ഷത്രം]വീതമുണ്ട് 12 രാശികളിലും കു‌ടി 27 നക്ഷത്രങ്ങള്‍ .
ഭുമി പുര്‍വ്വാഭിമുഖമായി കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കു കാണാവുന്ന ആകാശഭാഗത്തെ ഉദിച്ച ആറുരാശികളായും മറുഭാഗത്തെ ഉദിക്കാനുള്ള ആറു രാശികളായും തരംതിരിച്ചിരിക്കുന്നു ഒരു രാശിക്ക് 30 ഡിഗ്രി 12 രാശികള്‍ക്കുംകു‌ടി 360 ഡിഗ്രി . രാശിയുടെ തുടക്കം കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് മേടം മുതല്‍ മീനം വരെയായി 12 രാശികളെയും തിരിച്ചിരിക്കുന്നു .
രാശികളിലെ നക്ഷത്രങ്ങളുടെ സ്ഥിതി ,അവയില്‍ക്കൂടി ഗ്രഹങ്ങളുടെ ഭ്രമണം , അത് വഴി ഭുമിയില്‍ വസിക്കുന്ന ജീവജാലങ്ങളുടേയും ,മനുഷ്യരുടെയും ,അവസ്ഥയില്‍വരുന്ന വ്യതിയാനങ്ങളെക്കുറിച്ചു നിര്‍ണ്ണയിക്കുന്നു .
ഇതാണ് ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം .

രാശിചക്രം


ഭുമിഅതിന്റെ അച്ചുതണ്ടില്‍ ൨൪ മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിത്തിരിയുന്നു. അതേസമയം ഭുമി സുര്യന് ചുറ്റും ഒരു വര്ഷം കൊണ്ട് പ്രദിക്ഷിണം വയ്ക്കുന്നു . ഭുമിയുടെ ഈ ചലനമാണ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും സുര്യന്‍ സഞ്ചരിക്കുന്നതായി തോന്നിപ്പിക്കുന്നത് .സുര്യന്റെ ഈ സാങ്കല്‍പ്പിക സഞ്ചാരപദത്തെയാണ് [[ക്രാന്തിരേഖ |എക്ലിപിറ്റിക്]] എന്ന് പറയുന്നത് . ഇതിന്റെ ഇരുവസവും ൮ ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന ആകാശപദത്തെ [[സോഡിയാക്‌]] അഥവാ രാശിചക്രം എന്ന് പറയുന്നു.

സോഡിയാക് ഒരു വൃ ത്തമാകുന്നു ഈ വൃത്തത്തില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസിലാക്കുവാന്‍ ഒരു ആരംഭസ്ഥലം വേണ്ടിയിരുക്കുന്നു,നക്ഷത്ര സമുഹത്തിലെ ആദ്യ നക്ഷത്രമായ അശ്വതി നക്ഷത്രത്തിന്റെ ആരംഭത്തില്‍ നിന്നും ഈ വൃത്തത്തിന്റെ ആരംഭം കുറിക്കുന്നതായിജ്യോതിഷശാസ്ത്രം കണക്കാക്കുന്നു .ഈ ആരംഭത്ത് നിന്നും ഈ വൃത്ത ത്തിനെ 30 ഡിഗ്രി വരെയുള്ള സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു .

2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

നക്ഷത്രങ്ങള്‍

ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളുണ്ട് അവ ക്രമത്തില്‍ അശ്വതി ,ഭരണി, കാര്‍ത്തിക ,രോഹിണി ,മകയിരം ,തിരുവാതിര ,പുണര്‍തം, പുയ്യം ,ആയില്യം ,മകം, പുരം,ഉത്രം, അത്തം ,ചിത്ര, ചോതി ,വിശാഖം ,അനിഷം തൃക്കെട്ട ,
മുലം
,പു‌രാടം,ഉത്രാടം ,തിരുവോണം, അവിട്ടം ,ചതയം ,പുരോരുട്ടാതി ,ഉത്രട്ടാതി ,രേവതി .
രാശികള്‍ 12
മേടം, ഇടവം ,മിഥുനം ,കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം,ധനു, മകരം, കുംഭം, മീനം.

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം