2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

ദേവീ ധ്യാനം


*ലോകപരമേശ്വരി,
============

ഉദ്യദിനദ്യുതിമിന്ദുകിരീടാം തുംഗകുചാം നയനത്രയയുക്താം :
സ്മേരമുഖിം വരദാങ്കുശപാശാം ഭീതികരിം പ്രഭജേ ഭുവനേശിം .

*മൂകാംബികാ
========

ത്രിമൂര്‍ത്തിശക്തി സംഭൂതാം ശ്രീവിദ്യാം മന്ത്രമാതൃകാം :
ശ്രീചക്രമദ്ധ്യനിലയാം ധ്യായേത് മൂകാംബികാ സദാ .

*സരസ്വതി
========
സരസ്വതി നമസ്തുഭ്യം വരദെ കാമരൂപിണി :
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ .
വെള്ളപളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ
കള്ളംകളഞ്ഞ കമലത്തിലെഴുന്നശക്തീ
വെള്ളത്തിലെ തിരമാലകള്‍ തള്ളീവരും കണക്കെ‌‌‌-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ .
സരസ്വതി മഹാദേവീ ത്രിലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനീ നമോ ദേവി സരസ്വതി
ക്ഷിപ്രപ്രസാദി ഭഗവന്‍ ഗണനായകൊ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വ്വത്രകാരിണി സരസ്വതി മഹാദേവി വന്നെന്‍
നാവില്‍ കളിക്ക കുമുദേഷു നിലാവുപോലെ .

ശിവ ധ്യാനം


*ശിവന്‍
=====
കരുണാസമുദ്രം സുമുഖംത്രിനേത്രം ജഡാധരം പാര്‍വ്വതിവാമഭാഗം:
സദാശിവം രുദ്രമനന്തരൂപം ചിദംബരേശം ഹൃദിഭാവയാമി.

ശിവാകാന്തശംഭോ ശശാംകാര്‍ത്ഥമവുലേ മുംഹശാലിശൂലിന്‍ ജഡാജൂഡധാരിന്‍:
ത്വമേകോജഗദ്യാപകോ വിശ്വരൂപ പ്രസീദ പ്രസീദ പ്രഭോപൂര്‍ണ്ണരൂപാം .

നാരായണന്റെ സഖിയായ പാണ്ഡവനു പാരിച്ചദുര്‍മ്മദമടക്കി വരംകൊടുപ്പാന്‍:
കൈരാതവേഷധരനാകിയ ചന്ദ്രചൂഡന്‍ കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം .

സുനിര്‍മ്മലജ്ഞാന സുഖൈകപത്രം പ്രജ്ഞാനഹേതും പരമാര്‍ത്ഥദായിനം:
ചിദംബുധ്വൊതം വിഹരന്തമദ്യമാനന്തമൂര്‍ത്തിം ഗുരുരാജമീഡേ .

ദക്ഷിണാമൂര്‍ത്തി
===========
ഗുരവേ സര്‍വ്വലോകാനാം ഭിഷജേ ഭവരോഗിണാം :
നിധയേ സര്‍വ്വവിദ്യാനാം ശ്രീദ്ദക്ഷിണാമൂര്‍ത്തയേ നമ: .

ഗണേശ ധ്യാനം


*ഗണപതീ ധ്യാനങ്ങള്‍
===============
ഗണാധിനാഥം ഭുവനത്രയാണാം കല്യാണകര്‍ത്താരമനന്തകീര്‍ത്തിം :
ഉപാസ്മഹേ വിഘ്നനിവാരണായ സ്കന്ദാഗ്രജം സര്‍വ്വ ജയസ്യഹേതും .

ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജംബൂഫലസാരഭക്ഷിതം :
ഉമാസുതം ശോകവിനാശകാരണം നമാമിവിഘ്നേശ്വരപാദപങ്കജാം .
അഗജാനന പത്മാര്‍ക്കം ഗജാനന മഹര്‍ന്നിശം:
അനേക ദം തം ഭക്താനാമേകദന്തമുപാസ്മഹേ.

*ക്ഷിപ്രപ്രസാദഗണപതി

പാശാങ്കുശൊ കല്പലതാം വിഷാണാം ദധന്‍ സ്വഹസ്താ ഹിത ബീജപൂര :
രക്തത്രിനേത്രസ്തരുനേന്ദു മവുലിര്‍ഹാരോജ്ജ്വലോ ഹസ്തിമുഖോവതാദ്വ:.
============================================

ശനിപ്പിഴയും പരിഹാരങ്ങളും

‘ശനിപ്പിഴാ എല്ലാവര്‍ക്കും പേടിയാണ് ശനിയെ കാരണം കണ്ടകശ്ശനി ഏഴരശ്ശനി ജന്മശ്ശനി അഷ്ടമശ്ശനി എന്നീസമയങ്ങളില്‍ മന:സ്സമാധാനം നഷ്ടപ്പെടുത്തുന്ന സംഭവവികാസങ്ങളായിരിക്കും ഉണ്ടാവുക .അതിനാലാണ് ജനങ്ങള്‍ ശനിയെ ഭയക്കുന്നത് . പക്ഷേ,,,,,,,,,,,,,,,,,
നമ്മളെല്ലാം കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പുണ്യപാപകര്‍മ്മങ്ങളാണ് ഈ ജന്മത്തില്‍ അനുഭവിക്കുക { ഈജന്മത്തില്‍ ചെയ്ത ശക്തിയേറിയ പുണ്യപാപകര്‍മ്മങ്ങള്‍ ഈ ജന്മത്തില്‍തന്നെ അനുഭവിച്ചേക്കാം. }
ഈജന്മത്തില്‍ നമ്മള്‍ കഴിഞ്ഞജന്മത്തിലെ പുണ്യപാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുന്നതിനോടൊപ്പംതന്നെ പിന്നെയും പാപകര്‍മ്മങ്ങള്‍ ചെയ്യുന്നു .ഫലം പിന്നേയും കിടക്കുന്നു അനുഭവിക്കാന്‍ ബാക്കി , ഇങ്ങനെ കുറേ നാള്‍കഴിയുമ്പോഴേക്കും ശരീരത്തിന്റെ ബലംനശിച്ചിരിക്കും ബാക്കിയായ കര്‍മ്മങ്ങളുമായി ആത്മാവ് അടുത്ത ശരീരത്തിലേക്ക് യാത്രയാകും . ഇങ്ങനെ ജനനമരണങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും അവസാനം കര്‍മ്മം തീരുമ്പോള്‍ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യും.
പൂര്‍വ്വജന്മാര്‍ജ്ജിതമായ പാപങ്ങളെ നമ്മളില്‍നിന്നും ദുരിതങ്ങളനുഭവിപ്പിച്ചു ശുദ്ധമാക്കുകയാണ് ശനിഭഗവാന്റെ ലക്ഷ്യം അതായത് നമ്മളെ മോക്ഷ്പ്രാപ്തിയിലെത്തിക്കാനുള്ള പരിപാവനകര്‍മ്മമാണ് ശനിഭഗവാന്‍ നിര്‍വ്വഹിക്കുന്നത് .
ശനിപ്പിഴ കാര്യമായി ബാധിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
* മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക
* മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക
* മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക
ഇതിതന്നെയാണ് മുഖ്യനിര്‍ദ്ദേശം . നമ്മില്‍നിന്നും ഒരാള്‍ക്കും ദു:ഖമനുഭവിക്കാന്‍ ഇടകൊടുക്കാതിരിക്കുക .
മറ്റു പരിഹാരക്രിയകള്‍ :‌‌- ശനിയാഴ്ചവ്രതം ,ശാസ്താഭജനം ,ഗണപതീധ്യാനം ,ഹനുമദ്പ്രാത്ഥന അസമയങ്ങളിലുള്ളയാത്രകളും ,കലഹങ്ങളും ,ശനിപ്പിഴാസമയങ്ങളില്‍ ഒഴിവാക്കേണ്ടതാണ് .

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പാടു‌ര്‍ ജ്യോത്സ്യന്‍ jyothisham


ഒരിക്കല്‍ക്കൂടി ജ്യോതിഷത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണു ചന്ദ്രനിലെ ജലാംശം, നൂറ്റാണ്ടുകള്‍ക്കുമുമ്പേതന്നെ ഋഷിവര്യന്മാര്‍ അറിഞ്ഞ് പറഞ്ഞകാര്യം .{അത്ഭുതംതന്നെ നഗ്നനേത്രങ്ങളാല്‍ മാത്രംഗ്രഹനിരീക്ഷണം സാധ്യമായ അക്കലത്ത് ഇങ്ങനെയൊരുഅനുമാനത്തിലെത്താന്‍ അവര്‍ക്കുകഴിഞ്ഞത് .}
ഇത്രയും കണിശമായി കാര്യങ്ങളെ വിശകലനംചെയ്യുന്ന ജ്യോതിശ്ശാസ്ത്രത്തിന്റെ ഇന്നത്തെഅവസ്ഥ പക്ഷേ വളരെ പരിതാപകരമാണ് . അതിനുകാരണം ഒരുപരിധിവരെ ഈ ശാസ്ത്രം കൈകാര്യംചെയ്യുന്ന വ്യക്തികളുടെ സ്വാര്‍ത്ഥതാല്പര്യമാണ് . അവരുടെ സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു നാം കണ്ടുവരുന്നത് .ജ്യോതിഷത്തിന്റെ ചെറിയൊരു ഭാഗം മാത്രം പഠിച്ച് ജ്യൊതിഷത്തെ ബിസിനസാക്കി പ്രവര്‍ത്തിക്കുന്ന മുറിവൈദ്യന്മാരാണ് ജ്യോതിഷത്തിന്റെ ശാപം .
ജ്യോതിഷത്തെ ജീവനായും,അതുകൊണ്ടുള്ള സേവനത്തെ ജീവിതമായും കരുതുന്ന മഹദ് വ്യക്തികള്‍ക്കുപോലും ഇവരാല്‍ ദുഷ്പേരുണ്ടാകുന്നു .ഇതേരീതിയില്‍ തുടര്‍ന്നുപോയാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കകം തന്നെ ജ്യോതിശ്ശാസ്ത്രത്തിന്റെ ദയനീയപതനം നാംകാണേണ്ടിവരും .ഇത്രയും പരിപാവനമായ,മാനവരാശിക്കു വളരെ പ്രയോജനം ചെയ്യുന്ന,ദൈവീകശ്ശാസ്ത്രം തകര്‍ച്ചയിലേക്കു പോകാതിരിക്കാന്‍ നാമെല്ലാവരും ഒരുപോലെ ശ്രമിക്കണം.
ഡോക്ടര്‍മാരുടെ പേരുകള്‍ക്കൊപ്പം അവരുടെ ഡിഗ്രിയും എഴുതാറുണ്ടല്ലോ അതുപോലെ ജ്യോത്സ്യന്മാരുടെ പേരുകള്‍ക്കൊപ്പം അവരുടെ അറിവുവെളിവാക്കുന്ന രീതിയില്‍ ഓരോ പദവിനല്‍കുക.{ഇതുചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവൊന്നും വേണ്ട ജ്യോതിഷികള്‍ കൂട്ടമായി തീരുമാനിച്ചാല്‍ മതി } ആയുഷ്കാലം മുഴുവന്‍ ജ്യോതിഷം പഠിച്ചു പ്രയോഗിക്കുന്നവരും ,വന്ദനാശ്ലോകം പോലും തെറ്റാതെ ചെല്ലാനറിയാത്തവര്‍ക്കും ഒരേ പേരാണ് “ജ്യോത്സ്യന്‍” .
ജ്യോത്സ്യന്റെ അരികിലേക്കു പ്രശ്നം വെയ്ക്കാന്‍പോകുന്നയാളിനു ജ്യോത്സ്യന്റെ ജ്യോതിഷത്തിലുള്ള അറിവു അറിയില്ല . കഷ്ടകാലത്തിനു മുറിവൈദ്യസമക്ഷത്താണു ചെന്നുപെട്ടതെങ്കില്‍ ആവ്യക്തിയുടെ ജീവിതം തന്നെ അദ്ദേഹത്തിനു നഷ്ടപ്പെട്ടേക്കാം, ഇതിനുത്തരവാദിത്തം മേല്പറഞ്ഞജ്യോത്സ്യനു മാത്രമല്ല എല്ലാജ്യോത്സ്യന്മാര്‍ക്കുമുണ്ട്. ഇങ്ങനെയുള്ളവരെ ജ്യോത്സ്യന്മാര്‍ മാറ്റിനിര്‍ത്തുകതന്നെവേണം. ഇല്ലെങ്കില്‍ കാക്കയ്ക്കുഭയംകൊടുത്ത മൂങ്ങകളുടെ അവസ്ഥയാകും.
ഒരുപാടു മഹാത്മക്കള്‍ അവരുടെ ആയുസ്സുമുഴുവന്‍ പരീക്ഷണനിരീക്ഷണങ്ങളാല്‍ വളര്‍ത്തികൊണ്ടുവന്നതാണ് ജ്യോതിശ്ശാസ്ത്രം ,
നാം അതിന്റെ ഉപഭോക്താവു മാത്രമാകരുത് അവരുടെ അധ്വാനഫലം അനുഭവിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ സംഭാവനയായി ഈ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന എന്തെങ്കിലുംനമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് . വെറും ജീവിതോപാധിയായി മാത്രംകാണാതെ ഈശാസ്ത്രത്തിന്റെ സഹായത്താല്‍ മാനവരാശിക്കു ഗുണവരുത്തുന്നകാര്യങ്ങള്‍ ചെയ്യാം ,യഥാര്‍ത്ഥ ദൈവജ്ഞനാകാം .

ജ്യോതിഷത്തിന്റെ കളങ്കം മാറ്റി , തിലകം ചാര്‍ത്താം

2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

ജ്യോതിഷം ജീവിതത്തില്‍

സൂര്യനില്‍ സുഷുമ്ന എന്ന പേരോടുകൂടിയതും ഇന്ന വിധം എന്ന് നിര്‍വചിക്കാന്‍ നിവൃത്തിയില്ലാത്ത ഗുണങ്ങളോടുകൂടിയതുമായ ഒരുപ്രകാശമുണ്ട് , അതുപോലെതന്നെ ചന്ദ്രമണ്ഡലത്തിലെ ത്രികോണത്തില്‍ കല്പന എന്നൊരു മഹശക്തിയുമുണ്ട് .
സുഷുമ്ന പ്രകാശം വഴി സൂര്യഗോളത്തില്‍നിന്നും ജീവകാരണശക്തികള്‍, ചന്ദ്രമണ്ഡലത്തിലെ ത്രികോണത്തിലുള്ള കല്പനാ ശക്തിയില്‍ വന്നുചേര്‍ന്ന രൂപാന്തരപ്രാപ്തിയാണ് നാനാവിധത്തിലുള്ള ചൈതന്യവസ്തിക്കളേയും,ജഡവസ്തുക്കളേയുമുണ്ടാക്കുന്നത് . ഇങ്ങനെയുണ്ടാകുന്ന വസ്തുക്കള്‍ സകലതും സൂര്യനിലും,ചന്ദ്രനിലുമുള്ള അമൃതകലയുടേയും വിഷകലയുടേയും വൃദ്ധിയും ക്ഷയവും മൂലം മൂന്നുപ്രകൃതത്തിലായിത്തീരുന്നു.
അമൃതപ്രകൃതി
വിഷപ്രകൃതി
മിശ്രപ്രകൃതി

മനുഷ്യാ‍ദി സകലജീവജാലങ്ങളുടേയും ശരീരത്തില്‍കാണപ്പെടുന്ന ഓജസ്സ് ചന്ദ്രഗോളത്തില്‍ നിന്നുംവന്നുചേര്‍ന്നതാണ് . ജനനസമയത്തിലെ ചന്ദ്രന്റെ അമൃതശക്തിയുടെകണക്കനുസരിച്ചായിരിക്കും മേല്പറഞ്ഞ ഓജസ്സിന്റെ വൃദ്ധിക്ഷയങ്ങള്‍ , ശക്തി എന്നുപറയുന്നവസ്തു ചന്ദ്രസംബന്ധിയാണ് അതുനിമിത്തംതന്നെ ശക്തിപരങ്ങളായ സര്‍വ്വത്തിന്റേയും അവസ്ഥകള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളനുസരിച്ചായിരിക്കും . ഇതുപ്രകാരമാണ് വേലിയേറ്റം , വേലിയിറക്കം, കാമകല , വിഷകല , ഉന്മാദം , കാസം ,മുതലായരോഗങ്ങളും രക്തം , കറ ,ഇവകള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതും മറ്റും .
വെളുത്തപ്രഥമമുതല്‍ പവുര്‍ണ്ണമിവരെ അമൃതശക്തിയുടേയും , കറുത്തപ്രഥമമുതല്‍ അമാവാസിവരെ വിഷശക്തിയുടേയും ആരോഹണകാലങ്ങളാണ് . അമൃതശക്തിയുടെ ആരോഹണകാലത്തില്‍ ജനിക്കുന്നവര്‍ ഗുണാധിക്യത്തോടും , വിഷശക്തിയുടെ ആരോഹണകാലത്തില്‍ ജനിക്കുന്നവര്‍ ദോഷാധിക്യത്തോടും കൂടിയിരിക്കും .

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം