2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ഡോക്ടര്‍

മാതരം പിതരം പുത്രാന്‍‌‌‌-
ബന്ധവാനപി ചാതുര :
അപ്യേതാനഭി ശങ്കേത
വൈദ്യേ വിശ്വാസമേതിച
വിസൃജത്യാത്മനാത്മാനം
നം ചൈനം പരിശങ്കുതേ
തസ്മാദ് പുത്രവദേ വൈനം
പാലയേദാര്യരംഭിഷക് .


മാതാപിതാക്കള്‍, സഹോദരന്മാര്‍, മറ്റുബന്ധുക്കള്‍ തുടങ്ങിയവരെയെല്ലാം രോഗി സംശയദൃഷ്ടിയോടെയാകും നോക്കുക , എന്നാല്‍ ഡോക്ടറില്‍ മാത്രം പരിപൂര്‍ണ്ണവിശ്വാസം അവനര്‍പ്പിക്കുന്നു .ഡോക്ടറുടെ കയ്യില്‍ താന്‍സുരക്ഷിതനാണെന്നബോധം അയാള്‍ക്കുണ്ടാകുന്നു . ഈ പറഞ്ഞത് വാസ്തവമാണ് അതിനാല്‍ രോഗിയെ പുത്രനെപ്പോലെ നോക്കി പരിരക്ഷിക്കേണ്ടത് ഡോക്ടറുടെ ചുമതലയാണ് .

വൈദ്യരാജ നമസ്തുഭ്യം
യമരാജ സഹോദര
യമസ്തു ഹരതി പ്രാണാന്‍
വൈദ്യ : പ്രാണാന്‍ ധനാനി ച


യമരാജന്റെ സഹോദരനായ ഡോക്ടറേ നമസ്കാരം ,,,
യമന്‍ പ്രാണനേയേ അപഹരിക്കുന്നുള്ളൂ ,താങ്കള്‍ പ്രാണനേയും ധനത്തേയും അപഹരിക്കുന്നു .

മനുഷ്യസ്നേഹമില്ലാത്ത ഡോക്ടര്‍മാര്‍ നല്ലവര്‍ക്കും അപമാനമാണ് .

ഇവന്‍ ജ്യോത്സ്യനോ

കള്ളന്മാര്‍ കള്ളു കുടിപ്പാന്‍ കളവൊടു കവിടി-
സ്സഞ്ചിയും കൊണ്ടു തെണ്ടി -
ക്കള്ളം ചൊല്ലിപ്പകിട്ടിച്ചരിയൊരു ഗണിത-
ക്കാരതെന്നേറെയിപ്പോള്‍
ഭള്ളുംഭാവിച്ചുപാരില്‍ പല ദിശി പലരും
സഞ്ചരിക്കുന്നതുണ്ടാ-
പ്പുള്ളിക്കാര്‍ മൂലമിപ്പോള്‍ ഗണിതവുമധികം
നിന്ദ്യമായ് ത്തീര്‍ന്നു കഷ്ടം.

ജ്യോത്സ്യവേഷം കെട്ടീനടക്കുന്നവരെകുറിച്ച് വെണ്മണിമഹന്‍ നമ്പൂതിരിപ്പാട്
കള്ളുകുടിക്കുന്നതിനായി കവടിസഞ്ചിയുമായ് ചുറ്റിനടക്കുന്ന കുറേ കള്ളാന്മാരുണ്ട് . കള്ളം പറഞ്ഞു കബളിപ്പിച്ച് വലിയ ജ്യോത്സ്യനാണെന്നു ഭാവിച്ച് നാടിന്റെ നാനാഭാഗത്തും സഞ്ചരിക്കുകയാണിവര്‍ .“കഷ്ടം“ ഈ പുള്ളിക്കാര്‍ കാരണം ജ്യോതിഷം തന്നെ വളരെ മോശമായിരിക്കുന്നു {മോശമായികൊണ്ടിരിക്കുന്നു }

ധനാഗമത്തിനു വേണ്ടി അസത്യം പറഞ്ഞ് മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ അടുത്തജന്മത്തില്‍ കുരുടനായിത്തീരും.
പ്രത്യേകിച്ചും ജ്യോതിസാകുന്ന ജ്യോതിശ്ശാസ്ത്രത്തിനെ അസത്യമാക്കിയാല്‍

നല്ലജ്യോത്സ്യനെയെങ്ങനെ തിരിച്ചറിയും ചുവടെ വായിക്കുക

കാക : കൃഷ്ണ : പിക : കൃഷ്ണ :
കോഭേദ : പിക കാകയോ :
വസന്തകാലേ സം പ്രപ്തേ
കാക :കാ‍ക : പിക : പിക : .
കാക്ക കറുത്തതാണ് കുയിലും കറുത്തതാണ് ഇവര്‍ തമ്മിലെന്തു വ്യത്യാസം ? വസന്തകാലം വരുമ്പോള്‍ കാക്ക കാക്കയും കുയില്‍ കുയിലുമാകുന്നു .
വസന്തകാലം കുയിലിനു സന്തോഷസമയമാണ് .കുയിലിന്റെ കൂജനം വസന്തകാലത്തിന്റെ മനോഹരിതയ്ക്കിണങ്ങുന്നു. കാക്കയ്ക്ക് അവസ്ഥാഭേദമൊന്നും വരുന്നില്ല .
പ്രത്യക്ഷത്തില്‍ ചിലരെ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരുടെ മഹത്വം തിരിച്ചറിയും .

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

വിദ്യ

ആചാര്യാദ് പദമാദത്തേ
പാദം ശിഷ്യസ്സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണതു.

ആചാര്യനില്‍ നിന്നും അറിവിന്റെ നാലിലൊരു ഭാഗമേ ലഭിക്കുന്നുള്ളൂ ,നാലിലൊന്ന് ശിഷ്യന്‍ സ്വയമാലോചിച്ചു ഗ്രഹിക്കുന്നു, നാലിലൊന്ന് ഒപ്പം പഠിക്കുന്നവരില്‍ നിന്നും ശേഷിച്ചഭാഗം കലക്രമേണയും അറിയുന്നു.

ഏതെങ്കിലും ഒരു കോഴ്സു പൂര്‍ത്തിയായതു കൊണ്ടുമാത്രം വിദ്യപൂര്‍ണ്ണമാകുന്നില്ല . ഓരോ ദിവസവും നാമോരോരുത്തരും പുതിയപാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അറിവിന്റെ അക്ഷയഖനിക്കായായ ഈശ്വരനോടു നമുക്കു പ്രാര്‍ത്ഥിക്കാം.


വിദ്യത്വം ച നൃപത്വം ച
നൈവതുല്യം കദാചന
സ്വദേശേ പൂജ്യതേ രാജാ
വിദ്വാന്‍ സര്‍വ്വത്ര പൂജ്യതാ

അറിവും രാജത്വവും ഒരിക്കലും തുല്യത്വമല്ല . രാജാവ് സ്വന്തം നാട്ടിലേ ബഹുമാനിക്കപ്പെടുകയുള്ളൂ ,വിദ്വാന്‍ എല്ലായിടത്തും പൂജിക്കപ്പെടെന്നു. അതിനാല്‍ അറിവുതന്നെയാണ് മഹത്തരം.

വിദ്വാനേവ വിജാനാതി
വിദ്ദ്വജ്ജന പരശ്രമം
നഹി വന്ധ്യാവിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം

വിദ്വാന്മാരുടെ പരിശ്രമത്തെക്കുറിച്ച് വിദ്വാന്‍ മാത്രമേ മനസിലാക്കുന്നുള്ളൂ . വര്‍ധിച്ച പ്രസവവേദനയെന്തെന്ന് വന്ധ്യയ്ക്കറിയുകയില്ലല്ലോ .


സര്‍വ്വ : സര്‍വ്വം ന ജാനാതി
സര്‍വ്വജ്ഞോ നാസ്തി കശ്ചന
നൈകത്ര പരീതിഷ്ഠാസ്തി
ജ്ഞാതസ്യ പുരുഷേത്വചില്‍


എല്ലാമറിയുന്നവരായി ലോകത്തിലാരുമില്ല , ഒരാളില്‍ മാത്രം സര്‍വ്വജ്ഞാനവും നിക്ഷിപ്തമായിരിക്കുന്നുമില്ല്ല്ല , ചിലര്‍ക്കു ചിലതിനെകുറിച്ചും മറ്റു ചിലര്‍ക്ക് വേറെ ചിലതിനെക്കുറിച്ചും ജ്ഞാനമുണ്ടാകും .


ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ധത ഏവനിത്യം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം


സര്‍വ്വധനത്തേക്കാളും പ്രധാനം വിദ്യാധനമാണ് . അതു കള്ളന്മാരാലോ രാജാക്കന്മാലോ അപഹരിക്കപ്പെടുന്നില്ല ,സഹോദരന്മാര്‍ പങ്കുവെയ്ക്കുന്നില്ല , ഭാരവുമില്ല ,മാത്രമോ ചിലവു ചെയ്യും തോറും വര്‍ധിച്ചുവരികയും ചെയ്യുന്നു.

സാരോപദേശം


അസംഭവം ഹേമമൃഗസ്യ ജന്മ
തഥാപി രാമോലുലുഭേ മൃഗായ
പ്രായസ്സമാപന്നവിപത്തികാലേ
ധിയോപി പുംസാം മലിനീഭവന്തി
ഹേമമൃഗത്തിന്റെ { സ്വര്‍ണ്ണമാന്‍ } ജന്മം അസംഭവ്യമാണ്.എങ്കിലും ശ്രീരാമന്‍ പൊന്മാനിനു വേണ്ടി ആഗ്രഹിച്ചു.ആപത്ത് വരുന്നസമയത്ത് ഭഗവാന്റെയടക്കം ബുദ്ധി മലിനമായി.

സമയമോശമുള്ളപ്പോള്‍ നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ദോഷരീതിയില്‍ കലാശിക്കുന്നു.


ക : കാല : കാനിമിത്രാണി
കോ ദേശ : ക്വൊ വ്യയാഗമ്
കശ്ചാഹം കാചമേ ശക്തി-
രിതി ചിന്ത്യം മുഹുര്‍മ്മുഹു : .

*പറ്റിയ സമയമേത്
*മിത്രങ്ങളാരെല്ലാം
*സ്ഥലമേത്
*വരുമാനവും ചിലവുമേതുവിധം
*ഞാനാര്
*എന്റെ കഴിവെന്ത്
ഈ കാര്യങ്ങള്‍ ബുദ്ധിമാന്മാരായ ജനങ്ങള്‍ എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കണം

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

വീഡിയോ

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

മന്ത്രസാരം

*മഹാസുദര്‍ശനമന്ത്രം
==========
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ പരായ പരം പുരുഷായ പരമാത്മനേ പരകര്‍മ്മ മന്ത്ര യന്ത്ര ഔഷധസ്ത്ര ശസ്ത്രാണി സംഹര സംഹര മൃത്യോര്‍ മോചയ മോചയ ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ദീപ്ത്രേ ജ്വാലാ പരീതായ സര്‍വ്വദിക് ക്ഷോഭണകരായ ഹും ഫട് ബ്രഹ്മണേ പരം ജ്യോതിഷേ സ്വാഹ .

ഫലശ്രുതി :- ശത്രുദോഷം , ദൃഷ്ടിദോഷം , പ്രേതോപദ്രവം , എന്നിവയ്ക്കുള്ള പരിഹാരാര്‍ത്ഥം

*സമ്മോഹനമന്ത്രം
===========
ഓം ക്ലീം കൃഷ്ണായവാസുദേവായ കരകമല മധുകരായ സര്‍വ്വജന സമ്മോഹനായ സര്‍വ്വവിഘ്നവിനാശയായ സര്‍വ്വകാര്യൈക സാധനായ സ്വാഹ

ഫലശ്രുതി :- സര്‍വ്വവശ്യം

*അഘോരമന്ത്രം
=======
ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോര തരതനു രൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹ

ഫലശ്രുതി :- ശത്രുദോഷം , ദൃഷ്ടിദോഷം ,ബാധോപദ്രവം എന്നിവകള്‍ മാറാന്‍

*മൃത്യുഞ്ജയമന്ത്രം
========
ഓം ത്രയമ്പകം യജാമഹേം സുഖന്ധിം പുഷ്ടിവര്‍ദ്ധനം ഉര്‍വ്വാരുക മിവ ബന്ധനാത് മൃത്യോര്‍ മൂഷീയ മാമൃതാത് സ്വാഹ

ഫലശ്രുതി :- അപമൃത്യുദോഷം , രോഗങ്ങള്‍ എന്നിവ മാറാനും ബാധാശമനത്തിനും

*മൃതസഞ്ജീവനീമന്ത്രം
==========
ഓം ജും സഹ ഈം സൌം ഹംസഹ സജ്ഞീവനീ സജ്ഞീവനീ മമ ഹൃദയ ഗ്രന്ഥിസ്തം പ്രാണം കുരു കുരു സോഹം സൌം ഈം സം ജും അമൃഷ്ടോം നമശ്ശിവായ സ്വാഹ

ഫലശ്രുതി :-രോഗശമനത്തിനും,അപമൃത്യുദോഷം മാറാനും

*സ്വയംവരമന്ത്രം
=========
ഓം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകലസ്ഥാവരജംഗമസ്യ മുഖഹൃദയം മമ വശം ആകര്‍ഷയ ആകര്‍ഷയ സ്വാഹ

ഫലശ്രുതി :-വിവാഹതടസ്ഥം മാറി നല്ല വിവാഹംനടക്കാന്‍

*ശൂലിനിമന്ത്രം
=======
ഓം ഹ്രീം ദും ജ്വല ജ്വല ശൂലിനി ദുഷ്ടനിവാരിണി മാം രക്ഷ രക്ഷ അസ്മദ്ബാധകാന്‍ ദുഷ്ടാന്‍ ഹന ഹന ഹും ഫട് സ്വാഹ

ഫലശ്രുതി:-ബാധോപദ്രവനിവൃത്തിക്ക്

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം