2009, ഡിസംബർ 19, ശനിയാഴ്‌ച

മൂകാംബികാ യാ‍ത്ര 2




ഒരു വീടിന് ഉള്ളില്‍ക്കൂടിയാണ് യാത്ര വീടിനു പിന്‍വശത്ത്ക്കൂടിയുള്ള പടിക്കെട്ടിലൂടെ ഞങ്ങള്‍ നടന്നു സൌപര്‍ണ്ണികാനദി കളകളാരവമുഴക്കിസമീപത്തുകൂടിഒഴുകുന്നുണ്ട്.






വഴിയിലൂടെ കുറച്ചുദൂരം നടന്നു ഗരുഡഗുഹ ഇപ്പോള്‍ കാണുന്നുണ്ട് ഗരുഡസ്വാമിയെ മനസില്‍ മൂലമന്ത്രത്താല്‍ ധ്യാനിച്ച് കഴിഞ്ഞപ്പോള്‍ പ്രത്യേക ഉന്മേഷംശരീരത്തിലും മനസിലും പടരുന്നത് അറിയാന്‍ കഴിഞ്ഞു . ക്ഷിപ ഓം സ്വാഹ ,,,,,പക്ഷിരാജായനമ:




















അഞ്ചുമണിയോടുകൂടിക്ഷേത്രത്തില്‍പ്രവേശിച്ചു കൊടിമരത്തിനുമുന്നില്‍നിന്നുതൊഴുത് നേരെ സരസ്വതിമണ്ഡപത്തിലേക്ക് കയറി, പഠിച്ചകാര്യങ്ങള്‍ മനസില്‍ തടസ്ഥംകൂടാതെ തെളിയാനായി സരസ്വതിദേവിയെ പ്രാര്‍ത്ഥിച്ചു. ഉപാസനാമന്ത്രം 108ഉരു ജപിച്ച് സിദ്ധിവരുത്തിയശേഷം ലളിതാസഹസ്രനാമാര്‍ച്ചനയിലേക്ക് കടന്നു

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

മൂകാംബികാ യാ‍ത്ര









കാലത്ത് കുളി കഴിഞ്ഞ് ധ്യാനനിരതനായപ്പോള്‍ തന്നെ മനസു കുളിര്‍ത്തു സാധാരണ ലളിതാസഹസ്രനാമത്തിന്റെ പകുതിയെങ്കിലുമെത്തുമ്പോഴാണ് മന:സ്സന്തോഷം ലഭിക്കാറ് . പക്ഷേ ഇന്നത്തെ ദിവസത്തിന് നല്ലപ്രാധാന്യമുണ്ട് രണ്ടുവര്‍ഷത്തിനു ശേഷം ഇന്ന് മൂകാംബികയിലേക്ക് യാത്രതിരിക്കുകയാണ് .






മനസില്‍ മൂകാംബികയുടെ രൂപം നിറഞ്ഞു നില്‍ക്കുകയാണ് .
മുക്കൂസ് എന്നു സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്ന മൂകാംബിക എന്നെന്നും മനസില്‍ നിറയട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊല്ലൂര്‍മൂകാംബികയിലേക്ക് യാത്ര തുടരട്ടെ .

ജ്യേഷ്ടതുല്യനായ രതീഷ് പുരോഹിത് , എന്റെ ആ‍ത്മാര്‍ത്ഥ സുഹൃത്തായ സുജീഷ് {ജ്യോത്സ്യന്‍} , അമ്മയുടെ നിസ്സ്വാര്‍ത്ഥ ഭക്തന്മാരായ സുനില്‍, സുധീഷ് ,അബ്ബാസ്സാമി ,പ്രകാശ് ,പ്രശാന്ത് ,രമേഷ് , ഇവരുടെയൊപ്പമാണ് ഈയുള്ളവനും യാത്ര തിരിക്കുന്നത്.

ഒലവക്കോട് നിന്നും ഒന്‍പതുമണിയോടുകൂടി ട്രയിന്‍ കയറി എല്ലാവരും മുന്‍പ് പോയിട്ടുള്ളവരാണ്. എല്ലാവര്‍ക്കും നല്ല സന്തോഷം,,,
മനസില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിറഞ്ഞു ; {ഇടതുഭാഗത്ത്സുനില്‍;വലതുഭാഗത്ത് സുജീഷ് }




ട്രയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയെന്നഅറിയിപ്പുകേട്ടു , ട്രയിനിനേക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന അബ്ബാസ്സാമി പെട്ടെന്നു നിശബ്ധനായി ചെസ്സ് ബോര്‍ഡ് മായാജാലത്തിലെന്നപോലെ ഷര്‍ട്ടിനുള്ളില്‍ നിന്നും എടുത്തുനിവര്‍ത്തി {വലത്തുനിന്നും അബ്ബാസ്സാമി ,രതീഷ് പുരോഹിത്,പ്രകാശേട്ടന്‍ }



ഇനി സംസാരം കുറയും,, ആദ്യം രതീഷും അബ്ബാസാമിയും ഏറ്റുമുട്ടി പുരോഹിതന്റടുത്ത് അബ്ബാസ്സാമിക്കടിപതറി, പിന്നീട് ഞാനും പുരോഹിതനും തമ്മില്‍ കളിച്ചു ഞാന്‍ ഓരോരുത്തരേയും വെട്ടി മുന്നേറിയെങ്കിലും രാജാവിനെ രതീഷ് തളച്ചിട്ടതിനാല്‍ തോല്‍വി
സമ്മതിക്കേണ്ടിവന്നു,,സാരമില്ല ഇനിയും സമയമുണ്ടല്ലോ ,
മുക്കൂസിനെ മനസില്‍ വിചാരിച്ച് എല്ലാവരും ഉറങ്ങാന്‍ കിടന്നു.
<<<അമ്മേപരമേശ്വരീ നീ തന്നെതുണ>>>

ട്രയിന്‍ കാലത്ത് അഞ്ചുമണിയോടുകൂടി മംഗലാപുരത്ത് എത്തി. സ്റ്റേഷനിലെ ക്ലോക്കുറൂമില്‍ കയറി എല്ലാവരും കുളികഴിച്ചു പ്ലാറ്റ് ഫോമില്‍നിന്നുതന്നെ ചായയും കുടിച്ച് മെല്ലെപുറത്തിറങ്ങി, സ്റ്റേഷനുമുന്നില്‍ തന്നെപാര്‍ക്കുചെയ്തിട്ടുണ്ട് കൊല്ലൂരിലെക്കുള്ള ബസ്സ് S.N.D.P.എന്നാണ് ബസ്സിന്റെ പേര് ,ആറുമണിയോടുകൂടി ബസ്സ് പുറപ്പെട്ടു .നാലുമണിക്കൂര്‍ യാത്രവേണ്ടിവരും കുന്ദാപുരം എന്നസ്ഥലത്ത് എട്ടരമണിയോടുകൂടി എത്തി സാധാരണ മുന്‍പു കാലങ്ങളില്‍ ഒന്നുരണ്ടുപ്രാവശ്യം ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് പക്ഷേ കുറച്ചുകാ‍ലങ്ങളായി ബസ്സ് ഇവിടെ നിര്‍ത്താറില്ല.എന്റെ ദയനീയമായ ചോദ്യംകേട്ടിട്ടാവണം കണ്ടക്ടര്‍ വേറൊരു സ്ഥലത്ത് ബസ്സ്നിര്‍ത്തി പത്തുമിനിറ്റ് ഭക്ഷണത്തിനായിഅനുവദിച്ചുതന്നു
പത്തുമണിയോടുകൂടി കൊല്ലൂരില്‍ ബസ്സിറങ്ങി ദേവിഛത്ര ലോഡ്ജില്‍ റൂമെടുത്തു.എട്ടുവര്‍ഷത്തിനു മുന്‍പാണു ഞാന്‍ ആദ്യമായി മൂകാംബികയില്‍ വന്നത് അന്നുമുതല്‍ ഈലോഡ്ജിലാണ് ഞങ്ങള്‍ താമസം


റൂമെത്താന്‍ കാത്തുനിന്നതുപോലെ എല്ലാവരും കിടക്കയിലേക്ക് മറിഞ്ഞു, മൂന്നുമണിക്ക് കുളിക്കുവാനായി സൌപര്‍ണ്ണികയിലേക്ക് നടന്നു ഏകദേശം അരകിലോമീറ്ററുണ്ടാകും.സ്പടികസമാനമായജലം കുടജാദ്രിയില്‍ നിന്നുമൊഴുകിവരുന്നതീര്‍ത്ഥമാണിത്, ഒന്നുമുങ്ങിനിവര്‍ന്നപ്പോഴേക്കും ക്ഷീണമെല്ലാംകുടജാദ്രിമലകടന്നു , വെള്ളം നന്നേകുറഞ്ഞിട്ടുണ്ടെങ്കിലും ഒഴുക്കിനുകുറവില്ല. നല്ലതണുത്തവെള്ളം മനസുമന്ത്രിക്കുന്നത് അമ്മയുടെനാമം മാത്രം, പണ്ടത്തെ കിഷ് കിന്ദയാണെത്രെ കര്‍ണ്ണാടക അതു

ശരിവെയ്ക്കും പോലെ ഹനുമാന്‍
സ്വാമിയുടെ ബന്ധുക്കള്‍ ധാരാളം ഇവിടെയുണ്ട്. അവ പക്ഷേ കാര്യമി-
ല്ലാതെ ആരേയും ഉപദ്രവിക്കുന്നുമില്ല.






കുളികഴിഞ്ഞശേഷം സൌപര്‍ണ്ണികയുടെയടുത്തുള്ള ഗരുഡഗുഹയിലേക്കുനടന്നു.

ഒന്നാം ഭാഗം സമാപ്തം

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം