
ഭുമിഅതിന്റെ അച്ചുതണ്ടില്‍ ൨൪ മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിത്തിരിയുന്നു. അതേസമയം ഭുമി സുര്യന് ചുറ്റും ഒരു വര്ഷം കൊണ്ട് പ്രദിക്ഷിണം വയ്ക്കുന്നു . ഭുമിയുടെ ഈ ചലനമാണ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും സുര്യന്‍ സഞ്ചരിക്കുന്നതായി തോന്നിപ്പിക്കുന്നത് .സുര്യന്റെ ഈ സാങ്കല്‍പ്പിക സഞ്ചാരപദത്തെയാണ് [[ക്രാന്തിരേഖ |എക്ലിപിറ്റിക്]] എന്ന് പറയുന്നത് . ഇതിന്റെ ഇരുവസവും ൮ ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന ആകാശപദത്തെ [[സോഡിയാക്]] അഥവാ രാശിചക്രം എന്ന് പറയുന്നു.
സോഡിയാക് ഒരു വൃ ത്തമാകുന്നു ഈ വൃത്തത്തില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസിലാക്കുവാന്‍ ഒരു ആരംഭസ്ഥലം വേണ്ടിയിരുക്കുന്നു,നക്ഷത്ര സമുഹത്തിലെ ആദ്യ നക്ഷത്രമായ അശ്വതി നക്ഷത്രത്തിന്റെ ആരംഭത്തില്‍ നിന്നും ഈ വൃത്തത്തിന്റെ ആരംഭം കുറിക്കുന്നതായിജ്യോതിഷശാസ്ത്രം കണക്കാക്കുന്നു .ഈ ആരംഭത്ത് നിന്നും ഈ വൃത്ത ത്തിനെ 30 ഡിഗ്രി വരെയുള്ള സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ