2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പാടു‌ര്‍ ജ്യോത്സ്യന്‍ jyothisham


ഒരിക്കല്‍ക്കൂടി ജ്യോതിഷത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണു ചന്ദ്രനിലെ ജലാംശം, നൂറ്റാണ്ടുകള്‍ക്കുമുമ്പേതന്നെ ഋഷിവര്യന്മാര്‍ അറിഞ്ഞ് പറഞ്ഞകാര്യം .{അത്ഭുതംതന്നെ നഗ്നനേത്രങ്ങളാല്‍ മാത്രംഗ്രഹനിരീക്ഷണം സാധ്യമായ അക്കലത്ത് ഇങ്ങനെയൊരുഅനുമാനത്തിലെത്താന്‍ അവര്‍ക്കുകഴിഞ്ഞത് .}
ഇത്രയും കണിശമായി കാര്യങ്ങളെ വിശകലനംചെയ്യുന്ന ജ്യോതിശ്ശാസ്ത്രത്തിന്റെ ഇന്നത്തെഅവസ്ഥ പക്ഷേ വളരെ പരിതാപകരമാണ് . അതിനുകാരണം ഒരുപരിധിവരെ ഈ ശാസ്ത്രം കൈകാര്യംചെയ്യുന്ന വ്യക്തികളുടെ സ്വാര്‍ത്ഥതാല്പര്യമാണ് . അവരുടെ സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു നാം കണ്ടുവരുന്നത് .ജ്യോതിഷത്തിന്റെ ചെറിയൊരു ഭാഗം മാത്രം പഠിച്ച് ജ്യൊതിഷത്തെ ബിസിനസാക്കി പ്രവര്‍ത്തിക്കുന്ന മുറിവൈദ്യന്മാരാണ് ജ്യോതിഷത്തിന്റെ ശാപം .
ജ്യോതിഷത്തെ ജീവനായും,അതുകൊണ്ടുള്ള സേവനത്തെ ജീവിതമായും കരുതുന്ന മഹദ് വ്യക്തികള്‍ക്കുപോലും ഇവരാല്‍ ദുഷ്പേരുണ്ടാകുന്നു .ഇതേരീതിയില്‍ തുടര്‍ന്നുപോയാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കകം തന്നെ ജ്യോതിശ്ശാസ്ത്രത്തിന്റെ ദയനീയപതനം നാംകാണേണ്ടിവരും .ഇത്രയും പരിപാവനമായ,മാനവരാശിക്കു വളരെ പ്രയോജനം ചെയ്യുന്ന,ദൈവീകശ്ശാസ്ത്രം തകര്‍ച്ചയിലേക്കു പോകാതിരിക്കാന്‍ നാമെല്ലാവരും ഒരുപോലെ ശ്രമിക്കണം.
ഡോക്ടര്‍മാരുടെ പേരുകള്‍ക്കൊപ്പം അവരുടെ ഡിഗ്രിയും എഴുതാറുണ്ടല്ലോ അതുപോലെ ജ്യോത്സ്യന്മാരുടെ പേരുകള്‍ക്കൊപ്പം അവരുടെ അറിവുവെളിവാക്കുന്ന രീതിയില്‍ ഓരോ പദവിനല്‍കുക.{ഇതുചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവൊന്നും വേണ്ട ജ്യോതിഷികള്‍ കൂട്ടമായി തീരുമാനിച്ചാല്‍ മതി } ആയുഷ്കാലം മുഴുവന്‍ ജ്യോതിഷം പഠിച്ചു പ്രയോഗിക്കുന്നവരും ,വന്ദനാശ്ലോകം പോലും തെറ്റാതെ ചെല്ലാനറിയാത്തവര്‍ക്കും ഒരേ പേരാണ് “ജ്യോത്സ്യന്‍” .
ജ്യോത്സ്യന്റെ അരികിലേക്കു പ്രശ്നം വെയ്ക്കാന്‍പോകുന്നയാളിനു ജ്യോത്സ്യന്റെ ജ്യോതിഷത്തിലുള്ള അറിവു അറിയില്ല . കഷ്ടകാലത്തിനു മുറിവൈദ്യസമക്ഷത്താണു ചെന്നുപെട്ടതെങ്കില്‍ ആവ്യക്തിയുടെ ജീവിതം തന്നെ അദ്ദേഹത്തിനു നഷ്ടപ്പെട്ടേക്കാം, ഇതിനുത്തരവാദിത്തം മേല്പറഞ്ഞജ്യോത്സ്യനു മാത്രമല്ല എല്ലാജ്യോത്സ്യന്മാര്‍ക്കുമുണ്ട്. ഇങ്ങനെയുള്ളവരെ ജ്യോത്സ്യന്മാര്‍ മാറ്റിനിര്‍ത്തുകതന്നെവേണം. ഇല്ലെങ്കില്‍ കാക്കയ്ക്കുഭയംകൊടുത്ത മൂങ്ങകളുടെ അവസ്ഥയാകും.
ഒരുപാടു മഹാത്മക്കള്‍ അവരുടെ ആയുസ്സുമുഴുവന്‍ പരീക്ഷണനിരീക്ഷണങ്ങളാല്‍ വളര്‍ത്തികൊണ്ടുവന്നതാണ് ജ്യോതിശ്ശാസ്ത്രം ,
നാം അതിന്റെ ഉപഭോക്താവു മാത്രമാകരുത് അവരുടെ അധ്വാനഫലം അനുഭവിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ സംഭാവനയായി ഈ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന എന്തെങ്കിലുംനമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് . വെറും ജീവിതോപാധിയായി മാത്രംകാണാതെ ഈശാസ്ത്രത്തിന്റെ സഹായത്താല്‍ മാനവരാശിക്കു ഗുണവരുത്തുന്നകാര്യങ്ങള്‍ ചെയ്യാം ,യഥാര്‍ത്ഥ ദൈവജ്ഞനാകാം .

ജ്യോതിഷത്തിന്റെ കളങ്കം മാറ്റി , തിലകം ചാര്‍ത്താം

അഭിപ്രായങ്ങളൊന്നുമില്ല:

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം