2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

വിദ്യ

ആചാര്യാദ് പദമാദത്തേ
പാദം ശിഷ്യസ്സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണതു.

ആചാര്യനില്‍ നിന്നും അറിവിന്റെ നാലിലൊരു ഭാഗമേ ലഭിക്കുന്നുള്ളൂ ,നാലിലൊന്ന് ശിഷ്യന്‍ സ്വയമാലോചിച്ചു ഗ്രഹിക്കുന്നു, നാലിലൊന്ന് ഒപ്പം പഠിക്കുന്നവരില്‍ നിന്നും ശേഷിച്ചഭാഗം കലക്രമേണയും അറിയുന്നു.

ഏതെങ്കിലും ഒരു കോഴ്സു പൂര്‍ത്തിയായതു കൊണ്ടുമാത്രം വിദ്യപൂര്‍ണ്ണമാകുന്നില്ല . ഓരോ ദിവസവും നാമോരോരുത്തരും പുതിയപാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അറിവിന്റെ അക്ഷയഖനിക്കായായ ഈശ്വരനോടു നമുക്കു പ്രാര്‍ത്ഥിക്കാം.


വിദ്യത്വം ച നൃപത്വം ച
നൈവതുല്യം കദാചന
സ്വദേശേ പൂജ്യതേ രാജാ
വിദ്വാന്‍ സര്‍വ്വത്ര പൂജ്യതാ

അറിവും രാജത്വവും ഒരിക്കലും തുല്യത്വമല്ല . രാജാവ് സ്വന്തം നാട്ടിലേ ബഹുമാനിക്കപ്പെടുകയുള്ളൂ ,വിദ്വാന്‍ എല്ലായിടത്തും പൂജിക്കപ്പെടെന്നു. അതിനാല്‍ അറിവുതന്നെയാണ് മഹത്തരം.

വിദ്വാനേവ വിജാനാതി
വിദ്ദ്വജ്ജന പരശ്രമം
നഹി വന്ധ്യാവിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം

വിദ്വാന്മാരുടെ പരിശ്രമത്തെക്കുറിച്ച് വിദ്വാന്‍ മാത്രമേ മനസിലാക്കുന്നുള്ളൂ . വര്‍ധിച്ച പ്രസവവേദനയെന്തെന്ന് വന്ധ്യയ്ക്കറിയുകയില്ലല്ലോ .


സര്‍വ്വ : സര്‍വ്വം ന ജാനാതി
സര്‍വ്വജ്ഞോ നാസ്തി കശ്ചന
നൈകത്ര പരീതിഷ്ഠാസ്തി
ജ്ഞാതസ്യ പുരുഷേത്വചില്‍


എല്ലാമറിയുന്നവരായി ലോകത്തിലാരുമില്ല , ഒരാളില്‍ മാത്രം സര്‍വ്വജ്ഞാനവും നിക്ഷിപ്തമായിരിക്കുന്നുമില്ല്ല്ല , ചിലര്‍ക്കു ചിലതിനെകുറിച്ചും മറ്റു ചിലര്‍ക്ക് വേറെ ചിലതിനെക്കുറിച്ചും ജ്ഞാനമുണ്ടാകും .


ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ധത ഏവനിത്യം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം


സര്‍വ്വധനത്തേക്കാളും പ്രധാനം വിദ്യാധനമാണ് . അതു കള്ളന്മാരാലോ രാജാക്കന്മാലോ അപഹരിക്കപ്പെടുന്നില്ല ,സഹോദരന്മാര്‍ പങ്കുവെയ്ക്കുന്നില്ല , ഭാരവുമില്ല ,മാത്രമോ ചിലവു ചെയ്യും തോറും വര്‍ധിച്ചുവരികയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം